ബ്രഹ്മപുരം തീപിടുത്തം; ഉത്തരവാദിത്വത്തിൽ നിന്ന് കലക്‌ടർക്ക് പിൻമാറാനാവില്ല; ഹൈക്കോടതി

തീപിടിത്തത്തിന് മുൻപ് തന്നെ കോർപ്പറഷന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കലക്ടർ കോടതിയെ അറിയിച്ചു
ബ്രഹ്മപുരം തീപിടുത്തം; 
ഉത്തരവാദിത്വത്തിൽ നിന്ന്  കലക്‌ടർക്ക് പിൻമാറാനാവില്ല; ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിൽ ജില്ലാ കലക്‌ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കോടതി സ്വമേധയ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു വിമർശനം.

ബ്രഹ്മപുരം തീപിടുത്തത്തിൽ നിന്നും കലക്‌ടർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി പറഞ്ഞു. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നോ, പ്രഥമ പരിഗണന എപ്പോഴും ജനങ്ങൾക്കായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്നലെ രാത്രിയും തീയുണ്ടായി, ജനങ്ങൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, സംഭവത്തിൽ വെള്ളിയാഴ്ച്ച കലക്‌ടർ റിപ്പോർട്ടു സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

തീപിടിത്തത്തിന് മുൻപ് തന്നെ കോർപ്പറഷന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കലക്ടർ കോടതിയെ അറിയിച്ചു. ചൂടുകാലമായതിനാലാണ് മുന്നറിയിപ്പു നൽകിയത്. തീയണയ്ക്കാൻ പുറത്തുനിന്നും വരെ സഹായം തേടിയെന്നും കലക്‌ടർ വ്യക്തമാക്കി. കൂടിക്കിടക്കുന്ന മാലിന്യങ്ങൾ എപ്പോൾ നീക്കാനാവുമെന്ന കോടതിയുടെ ചോദ്യത്തിന് നാളെ മുതൽ നടപടി ആരംഭിക്കുമെന്ന് കലക്‌ടർ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com