'ബ്രഹ്മപുരത്ത് 95 ശതമാനം തീയണച്ചു,വിഷയത്തിൽ ന്യൂയോർക്ക് അഗ്നിശമന സേനയുടെ സഹായം തേടി'; ജില്ലാ കലക്‌ടർ

തീ അണച്ച സെക്‌ടർ 6,7 മേഖലകളിൽ വീണ്ടും തീ പിടിക്കാനുള്ള സാധ്യതയുണ്ട്.
'ബ്രഹ്മപുരത്ത് 95 ശതമാനം തീയണച്ചു,വിഷയത്തിൽ ന്യൂയോർക്ക് അഗ്നിശമന സേനയുടെ സഹായം തേടി'; ജില്ലാ കലക്‌ടർ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ 95 ശതമാനം തീയും അണച്ചെന്ന് ജില്ലാ കലക്‌ടർ എൻ എസ് കെ ഉമേഷ്. വിഷയത്തിൽ ന്യൂയോർക്ക് അഗ്നിശമന സേനയുടെ സഹായം തേടിയെന്നും കലക്‌ടർ അറിയിച്ചു.

തീ അണച്ച സെക്‌ടർ 6,7 മേഖലകളിൽ വീണ്ടും തീ പിടിക്കാനുള്ള സാധ്യതയുണ്ട്. അതു തടയുന്നതിനായുള്ള കൃത്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിൽ ഏതൊക്കെ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നതിനെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്തിയതാ‍യും കലക്‌ടർ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com