'ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു'; നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് കലക്റ്റർ

പോളിങ് ബൂത്തുകളുടെ ക്രമീകരണവും ഉദ‍്യോഗസ്ഥരുടെ പരിശീലനവും പൂർത്തിയായതായി കലക്റ്റർ വ‍്യക്തമാക്കി
district collector v.r. vinod says nilambur bylection definitely happen

വി.ആർ. വിനോദ്

Updated on

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീർച്ചയായും നടക്കുമെന്ന് ജില്ലാ കലക്റ്റർ വി.ആർ. വിനോദ്. തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നുവെന്നും കലക്റ്റർ പറഞ്ഞു. പോളിങ് ബൂത്തുകളുടെ ക്രമീകരണവും ഉദ‍്യോഗസ്ഥരുടെ പരിശീലനവും പൂർത്തിയായതായി കലക്റ്റർ വ‍്യക്തമാക്കി.

മണ്ഡലത്തിൽ 263 പോളിങ് ബൂത്തുകളും 59 പുതിയ ബൂത്തുകളും ഉണ്ടാവുമെന്ന് കലക്റ്റർ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. "ഒരു വർഷകാലത്തിലേറെ സമയമുള്ളതിനാൽ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ സാധിക്കില്ല.

മഴക്കാലത്തിനു മുമ്പ് തന്നെ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. സംയുക്ത വോട്ടർ പട്ടിക പ്രഖ‍്യാപിച്ചു. അന്തിമ വോട്ടർ പട്ടിക മെയ് 5ന് പ്രസിദ്ദീകരിക്കും. 26,310 പുതിയ വോട്ടർമാരുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. പെരുമാറ്റ ചട്ട ക്രമീകരണം നടത്തി. തെരഞ്ഞെടുപ്പ് നടക്കും." കലക്റ്റർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com