വ്യാജ മാല മോഷണക്കേസ്; ബിന്ദുവിന്‍റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി

പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എ. വിദ്യാധരനാണ് ബിന്ദുവിന്‍റെ മൊഴി രേഖപ്പെടുത്തിയത്.
District Crime Branch records statement of Bindu, victim in fake necklace theft case

ബിന്ദു

Updated on

പത്തനംതിട്ട: വ്യാജ മാല മോഷണക്കേസിൽ ഇരയാക്കപ്പെട്ട ബിന്ദുവിന്‍റെ മൊഴി പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം സംഘം രേഖപ്പെടുത്തി. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ 20 മണിക്കൂർ ക്രൂര പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടു എന്നും, കുടിക്കാൻ ഒരൽപ്പം വെളളം പോലും നൽകാതെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ബിന്ദു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുൻപാകെ വിവരിച്ചത്.

പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എ. വിദ്യാധരനാണ് ബിന്ദുവിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ബിന്ദുവിന്‍റെ പരാതിയിൽ നിലവിൽ സസ്പെൻഷനിലുളള എസ്ഐ എസ്.ജി. പ്രസാദ്, എഎസ്ഐ പ്രസന്നൻ എന്നിവർക്കെതിരേയാണ് ബിന്ദു മൊഴി നൽകിയത്.

ഏപ്രിൽ 23നാണ് വ്യാജ മോഷണക്കേസിൽ ബിന്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com