തദ്ദേശ വാര്‍ഡ് വിഭജനം: ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍

ഗവര്‍ണര്‍ ഒപ്പിടാതെ ഓര്‍ഡിനന്‍സ് ഫയല്‍ മടക്കി അയച്ചിട്ടുണ്ട്
division of local wards ordinance returned by the governor
Pinarayi vijayan | Arif Muhammad khan

തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനത്തിനുള്ള ഓർഡിനൻസ് ഗവർണർ മടക്കി അയച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പരിഗണിക്കനാവില്ലെന്നു കാട്ടിയാണ് രാജിഭവന്‍റെ നടപടി. ഓർഡിനൻസിന് അംഗികാരം നൽകാൻ തെരഞ്ഞെടുപ്പു കമ്മിഷന്‍റെ അനുമതി വേണമെന്ന് ഗവർണർ അറിയിച്ചു.

ഗവര്‍ണര്‍ ഒപ്പിടാതെ ഓര്‍ഡിനന്‍സ് ഫയല്‍ മടക്കി അയച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് സംസ്ഥാനത്തെ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ ഫയല്‍ മടക്കിയതോടെ, എത്രയും വേഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com