
കൽപ്പറ്റ: എഡിഎം നവീൻ ബാബു ആത്മഹത‍്യ ചെയ്ത് കേസിൽ പ്രതിയായ പി.പി. ദിവ‍്യയെ സംരക്ഷിക്കുന്നത് മുഖ‍്യമന്ത്രിയുടെ ഓഫീസാണെന്ന് കെ. സുധാകരൻ. കൽപ്പറ്റ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
മുഖ‍്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും നാണം കെട്ട മുഖ‍്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. പൊലീസിന്‍റെ സംരക്ഷണത്തിലാണ് ദിവ‍്യ കഴിയുന്നതെന്നും മുഖ‍്യമന്ത്രിയുടെയൊ മുഖ‍്യമന്ത്രിയുടെ സെക്രട്ടറി പി. ശശിയുടെയോ നിർദേശമില്ലാതെ പൊലീസ് സംരക്ഷണം നൽകില്ലെന്നും സുധാകരൻ ആരോപിച്ചു.