''നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയണം'', വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യ എസ്. അയ്യർ

കെ.കെ. രാഗേഷിനെ പുകഴ്ത്തുന്ന ദിവ്യയുടെ പോസ്റ്റിനെ ഭർത്താവും കോൺഗ്രസ് നേതാവുമായ കെ.എസ്. ശബരിനാഥൻ അടക്കമുള്ളവർ വിമർശിച്ചിരുന്നു
Divya S Iyyer responds to critics

വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യ എസ്. അയ്യർ

Updated on

തിരുവനന്തപുരം: കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ.കെ. രാഗേഷിനെ പുകഴ്ത്തുന്ന സമൂഹമാധ്യമ പോസ്റ്റിലെ വിമർശനങ്ങൾക്കു മറുപടിയുമായി ദിവ്യ എസ്. അയ്യർ ഐഎഎസ്. നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാൻ പ്രയാസം വേണ്ട. ഒന്നര വർഷമായി താൻ നേരിടുന്ന വിമർശനത്തിന് കാരണം ഈ പ്രകൃതമെന്നും ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച വീഡിയോയിൽ ദിവ്യ പറഞ്ഞു.

''നമ്മളാരും എല്ലാം തികഞ്ഞവരല്ല. നമുക്ക് ചുറ്റുമുള്ളവരിൽ നന്മയും നമുക്ക് പഠിക്കാനുള്ള നിരവധി കാര്യങ്ങളും ഉണ്ടാകും. നമ്മൾ കണ്ടെത്തുന്ന ഈ നന്മകളെക്കുറിച്ച് നാലാളോട് പറയാൻ പ്രയാസം വേണ്ട. പക്ഷേ, കഴിഞ്ഞ ഒന്നര വർഷമായി താൻ നേരിടുന്ന വിമർശനത്തിന് കാരണം എന്‍റെ ഉത്തമബോധ്യത്തിൽ ചില മനുഷ്യരിൽ ഞാൻ കണ്ടെത്തിയ നന്മയെക്കുറിച്ച് സംസാരിക്കുന്നതാണ്'', ദിവ്യ പറയുന്നു.

എത്ര വിചിത്രമായ ലോകമാണിതെന്ന ചോദ്യവും ദിവ്യ ഉന്നയിക്കുന്നുണ്ട്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ. രാഗേഷിനെ പുകഴ്ത്തി കഴിഞ്ഞ ദിവസമാണ് ദിവ്യ എസ്. അയ്യർ പോസ്റ്റ് പങ്കുവെച്ചത്. ഭർത്താവും കോൺഗ്രസ് എംഎൽഎയുമായ കെ.എസ്. ശബരിനാഥൻ അടക്കമുള്ളവർ ഇതിനെ വിമർശിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com