ജീവനക്കാരുടെ ആരോപണം: പ്രതികരണവുമായി കൃഷ്ണകുമാറിന്‍റെ മകൾ

ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന കേസ് വ്യാജമാണെന്ന് ദിയ പറഞ്ഞു.
Diya Krishna responds to allegations made by employees against actor Krishna Kumar's daughter

ദിയ കൃഷ്ണ

Updated on

തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്‍റെ മകൾ ദിയ കൃഷ്ണയ്ക്കെതിരേ ആരോപണവുമായി 'ഒ ബൈ ഓസി' എന്ന ആഭരണക്കടയിലെ ജീവനക്കാർ രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി ദിയ കൃഷ്ണകുമാർ.

താൻ ആരെയും ജാതിയമായി അധിക്ഷേപിച്ചിട്ടില്ലെന്നും അവർ നൽകിയത് കൗണ്ടർ കേസാണെന്നും ദിയ പറഞ്ഞു. ക്യൂ ആർ കോഡ് മാറ്റി വയ്ക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ദിയ വ്യക്തമാക്കി.

ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന കേസ് വ്യാജമാണ്. അവർ സ്വമേധയാ തങ്ങളുടെ ഫ്ലാറ്റിലേക്ക് ഭർത്താക്കന്മാരുടെ കൂടെ വന്നതാണെന്നും ദിയ പറഞ്ഞു.

ഇതിന് രാഷ്ട്രീയപരമായി മറുപടി നൽകുന്നില്ലെന്നും ഇതിൽ ഗൂഢാലോചന നടക്കുന്നുണ്ടാവാം എന്നും ദിയ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com