
തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്. ഘോഷയാത്രകളിലെ ഡിജെയും അനുവദിക്കില്ല. ഗാനമേളയില്‍ ഹിന്ദു ഭക്തിഗാനങ്ങള്‍ മാത്രം ഉപയോഗിക്കാമെന്നും ഉത്തരവ്.
ശിങ്കാരി മേളത്തിനു വിലക്കില്ലെന്നും ദേവസ്വം കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു. ആദ്യമിറക്കിയ ഉത്തരവില്‍ അബദ്ധത്തില്‍ ശിങ്കാരി മേളത്തിനും വിലക്കുണ്ടെന്ന് അറിയിച്ചിരുന്നു. പിന്നാലെ ഇത് തിരുത്തി പുതിയ ഉത്തരവിറക്കി.
ഘോഷയാത്രയുമായി ബന്ധപ്പെട്ട് കൊണ്ടുവരുന്ന ഡിജെ വാഹനങ്ങള്‍ക്കും വിലക്കുണ്ട്. കടയ്ക്കല്‍ ക്ഷേത്രത്തിലെ വിവാദത്തിന് പിന്നാലെയാണ് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്.
മാര്‍ച്ച് 10ന് കടക്കല്‍ ദേവീ ക്ഷേത്രത്തില്‍ ഉത്സവത്തിലെ ഗാനമേളയ്ക്കിടെ വിപ്ലവഗാനം പാടിയത് വിവാദമായിരുന്നു. സംഭവത്തില്‍ ഗായകന്‍ അലോഷിയെയും രണ്ടിലധികം ഉപദേശ സമിതി അംഗങ്ങളെയും പ്രതി ചേര്‍ത്ത് കടക്കല്‍ പൊലീസ് കേസെടുത്തിരുന്നു.