അതിരപ്പള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് പൂട്ടാൻ ഡിഎംഒയുടെ ഉത്തരവ്

അതിരപ്പള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് പൂട്ടാൻ ഡിഎംഒയുടെ ഉത്തരവ്

പാർക്കിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ എലിപ്പനി ബാധിച്ചതിനെ തുടർന്നാണ് നടപടി

ചാലക്കുടി: അതിരപ്പള്ളി (Athirapalli) സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് (Silver Storm Water Theme Park) അടച്ചുപൂട്ടാൻ ഡിഎംഒയുടെ (DMO) ഉത്തരവ്. പാർക്കിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ എലിപ്പനി ബാധിച്ചതിനെ തുടർന്നാണ് നടപടി.

എറണാകുളം, തൃശൂർ ജില്ലകളിലെ സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികളിലാണ് പനി, കണ്ണിൽ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെട്ടത്. എറണാകുളം പനങ്ങാട് പ്രവർത്തിക്കുന്ന സ്കൂളിൽ നിന്നും വിനോദയാത്രക്ക് എത്തിയ കുട്ടികളിലാണ് രോഗലക്ഷണങ്ങൾ കൂടുതലായി കാണപ്പെട്ടത്. ഏകദേശം 25 ഓളം വിദ്യാർഥികൾ‌ ചികിത്സ തേടിയതായും സൂചനയുണ്ട്. കഴിഞ്ഞ മാസം അവസാനം 5 ബസുകളിലായാണ് വിദ്യാർഥികൾ വിനോദ കേന്ദ്രം സന്ദർശിക്കാൻ എത്തിയത്.

അതേസമയം മറ്റു സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികളെക്കുറിച്ചും സന്ദർശകരെക്കുറിച്ചും ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ജില്ലയിൽ നിന്നെത്തിയ അന്വേഷണ സംഘം പാർക്കിൽ പരിശോധന നടത്തിയ ശേഷമാണ് പൂട്ടാൻ ഉത്തരവിട്ടത്.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com