കളമശേരി മെഡിക്കൽ കോളെജിൽ ഡോക്‌ടർക്ക് നേരേ യുവാവിന്‍റെ ആക്രമണം; അറസ്റ്റ്

മെഡിക്കൽ കോളെജിലെ ഹൗസ് സർജനായ ഡോ. ഇർഫാൻ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്
കളമശേരി മെഡിക്കൽ കോളെജിൽ ഡോക്‌ടർക്ക് നേരേ യുവാവിന്‍റെ ആക്രമണം; അറസ്റ്റ്
Updated on

കൊച്ചി: എറണാകുളം കളമശേരി മെഡിക്കൽ കോളെജിൽ ഡോക്‌ടർക്ക് നേരെ രോഗിയുടെ ആക്രമണം. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയലാണ് അതിക്രമം കാണിച്ചത്. ആശുപത്രി സംരക്ഷണ നിയമപ്രകാരം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി 10.50 ഓടെയായിരുന്നു സംഭവം. മെഡിക്കൽ കോളെജിലെ ഹൗസ് സർജനായ ഡോ. ഇർഫാൻ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ് ചികിത്സക്കെത്തിയ ഇയാൾ പ്രകോപനപരമായാണ് സംസാരിച്ചതെന്ന് ഡോക്‌ടർ പൊലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു.

ഡോയലിനെ ആശുപത്രിയിലെത്തിച്ച സമയം ഡോക്‌ടർ മറ്റൊരു രോഗിയെ പരിചരിക്കുകയായിരുന്നു. ഇതിനിടെ അകാരണമായി യുവാവ് ഡോക്‌ടറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമാണ് ആരോപണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com