

കാറിൽ കൊണ്ടുവന്നിറക്കി, പിന്നാലെ ഓടിയ നായയെ അതേ വണ്ടി കയറ്റി കൊന്നു
തിരുവനന്തപുരം: കാറിൽ കൊണ്ടുവന്ന് റോഡിൽ ഇറക്കിവിട്ട നായയെ അതേ കാറിടിച്ചു കൊന്നു. ആറ്റിങ്ങൽ കൊട്ടുമ്പുറത്ത് വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്. കാറിലെത്തിയവർ ഡോർ തുറന്ന് നായയെ ഇറക്കിവിട്ടു. കാറിലുള്ളവർ തിരികെ പോകുമ്പോൾ നായ പിന്നാലെ ഓടിയതോടെ വണ്ടി പിന്നോട്ട് എടുത്ത് നായയെ കൊല്ലുകയായിരുന്നു.
സംഭവം കണ്ട ബൈക്ക് യാത്രക്കാർ ബഹളമുണ്ടാക്കിയെങ്കിലും കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാറിന്‍റെ ടയർ പലതവണ നായയുടെ ശരീരത്തിൽ കയറിയിറങ്ങിയെന്നും റിപ്പോർട്ടുണ്ട്.