പട്ടി പരാമർശം; എൻ.എൻ. കൃഷ്ണദാസിന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ രൂക്ഷ വിമർശനം

സംസ്ഥാന സെക്രട്ടറി കൃഷ്ണദാസിന് മുന്നറിയിപ്പ് നൽകിയിട്ടും കൃഷ്ണദാസ് തിരുത്താൻ തയ്യാറായില്ലെന്നും വിമർശനമുണ്ടായി
Dog remark; N.N. Krishnadas severely criticized at CPM district secretariat meeting
പട്ടി പരാമർശം; എൻ.എൻ. കൃഷ്ണദാസിന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ രൂക്ഷ വിമർശനം
Updated on

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം എൻ.എൻ. കൃഷ്ണദാസ് മാധ‍്യമങ്ങൾക്കെതിരേ നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനം. ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്ന പട്ടികളെന്ന പരാമർശം മുഴുവൻ മാധ‍്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ നേതാക്കൾ വിമർശിച്ചു.

സംസ്ഥാന സെക്രട്ടറി കൃഷ്ണദാസിന് മുന്നറിയിപ്പ് നൽകിയിട്ടും കൃഷ്ണദാസ് തിരുത്താൻ തയ്യാറായില്ലെന്നും വിമർശനമുണ്ടായി. പെട്ടി പരാമർശത്തെ സംബന്ധിച്ചും വിമർശനമുണ്ടായി. ഉപതെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലായിരുന്നു വിമർശനം. പാര്‍ട്ടി വിട്ട ഷുക്കൂറിനെ അനുനയിപ്പിച്ച ശേഷമായിരുന്നു എൻ.എൻ കൃഷ്ണദാസിന്‍റെ പട്ടി പരാമർശം.

ഷു​ക്കൂ​റി​ന്‍റെ വീ​ടി​നു മു​ന്നി​ൽ ഇ​റ​ച്ചി​ക്ക​ട​യ്ക്കു മു​ന്നി​ൽ പ​ട്ടി​ക​ൾ നി​ൽ​ക്കു​ന്ന​തു​പോ​ലെ കാ​വ​ൽ നി​ന്ന​വ​ർ ല​ജ്ജി​ച്ച് ത​ല​താ​ഴ്ത്തു​ക. ഞങ്ങളുടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാം. പാലക്കാട്ട് തനിക്ക് ഇഷ്‌ടമുള്ളിടത്തെല്ലാം താൻ പോകും. എന്നായിരുന്നു കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com