ആലപ്പുഴയിൽ കണ്ടെയ്നർ അടിഞ്ഞിടത്ത് ഡോൾഫിൻ ചത്തുപൊങ്ങി

പഞ്ഞിത്തുണി നിറച്ച കണ്ടയ്‌നറുകൾ ആറാട്ടുപുഴ തീരത്ത് അടിഞ്ഞിരുന്നു.
Dolphin found dead Alappuzha container

ആലപ്പുഴയിൽ കണ്ടെയ്നർ അടിഞ്ഞിടത്ത് ചത്തുപൊങ്ങിയ ഡോൾഫിൻ

Updated on

ആലപ്പുഴ: ആറാട്ടുപുഴ തീരത്ത് കണ്ടെയ്നർ അടിഞ്ഞ പ്രദേശത്ത് ​ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തി. തീരത്ത് നിന്ന് ഏകദേശം 200 മീറ്റർ ദൂരെയുള്ള അഴിക്കോടൻ നഗറിന് സമീപമാണ് ജഡം കണ്ടത്.

ലൈബീരിയൻ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞതിനെത്തുടർന്ന് ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കടപ്പുറങ്ങൾ വൃത്തിയാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി തീരം സന്ദർശിച്ച നങ്ങ്യാർകുളങ്ങര ടികെഎംഎം കോളെജിലെ സുവോളജി വിഭാഗം മേധാവി എസ്. ഷീലയാണ് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തിയത്.

സംഭവസ്ഥലത്ത് പഞ്ഞിത്തുണി നിറച്ച കണ്ടയ്‌നറുകൾ അടിഞ്ഞിരുന്നു. പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ഡോൾഫിൻ ചാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com