
തിരുവനന്തപുരം: തലസ്ഥാനജില്ലയിൽ ഗാർഹിക പീഡനം വർധിച്ചെന്ന് വനിതാ കമ്മീഷൻ. ഇതു സംബന്ധിച്ച് മുമ്പില്ലാത്തവണ്ണം പരാതികളുടെ എണ്ണം വർധിച്ചിരിക്കുകയാണെന്നും വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി.
വിവാഹത്തോട് അനുബന്ധിച്ച് വധുവിന്‍റെ വീട്ടുകാരില്‍നിന്ന് സ്വര്‍ണം, പണം, വസ്തുക്കള്‍ എന്നിവ വാങ്ങുന്നത് തിരുവനന്തപുരം മേഖലയില്‍ പതിവായിരിക്കുന്നു. ഗ്രാമപ്രദേശങ്ങളിലാണ് ഇത് ഏറ്റവും കൂടുതലായുള്ളത്.
അക്കൗണ്ടിലൂടെ വധുവിന്‍റെ അച്ഛന്‍ പണം കൈമാറിയ കേസ്, തിരുവനന്തപുരത്ത് സംഘടിപ്പിച്ച കമ്മീഷന്‍റെ സിറ്റിംഗിൽ പരിഗണനയ്ക്കു വന്നു.
വിവാഹശേഷം അടുക്കള കാണുന്ന ചടങ്ങില്‍ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് വാങ്ങി നല്‍കുന്നത്. ഒരു നിയന്ത്രണവും ഇല്ലാതെ വളരെ വലിയ അളവില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി നല്‍കുന്ന സ്ഥിതിയും ഉണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ആളുകള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ സ്വര്‍ണാഭരണങ്ങളും പണവും വാങ്ങി വിവാഹം കഴിക്കുന്നുവെന്നത് ഗൗരവതരമാണ്. ഗാര്‍ഹിക പീഡനക്കേസുകളായും സ്ത്രീധനക്കേസുകളായും ഇവ പിന്നീടു മാറുന്നുണ്ടെന്നും സതീദേവി ചൂണ്ടിക്കാട്ടി.