ട്രംപിന്‍റെ മരുമകൻ കൊച്ചിയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

വള്ളം കളി കണ്ട് മൈക്കിൽ ബൂലോസും സംഘവും ശനിയാഴ്ച തന്നെ മടങ്ങും
donald trump son in law michael boulos kerala visit

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മരുമകൻ മൈക്കിൽ ബൂലോസ് കൊച്ചിയിലെത്തി

Updated on

കൊച്ചി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മരുമകൻ മൈക്കിൽ ബൂലോസ് കൊച്ചിയിലെത്തി. ശനിയാഴ്ച രാവിലെ ചാർട്ടേർഡ് വിമാനത്തിലാണ് മൈക്കിൾ നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്.

യുഎസ് അംബാസിഡർ ചെന്നൈയിലെ അമെരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ട്രംപിന്‍റെ മകൾ ടിഫാനി ട്രംപിന്‍റെ ഭർത്താവാണ് മൈക്കിൾ ബൂലോസ്. ആലപ്പുഴയിൽ ഹൗസ് ബോട്ട് സവാരി നടത്തിയ സംഘം വള്ളം കളികണ്ട് ശനിയാഴ്ച തന്നെ മടങ്ങുമെന്നാണ് വിവരം.

അമെരിക്കൻ അംബാസഡറും സംഘവും മുഖ്യമന്ത്രിയുമായി കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽവച്ച് കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാരിന്‍റെ അതിഥിയായാണ് മൈക്കിൾ ബൂലോസ് എത്തിയത്. സന്ദർശനത്തിന് പിന്നിൽ മറ്റെന്തിങ്കിലും കാര്യമുണ്ടോ എന്നതിൽ വ്യക്തയില്ല. സന്ദർശനവിവരം സംസ്ഥാനസർക്കാർ പുറത്തുവിട്ടിരുന്നില്ല. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com