കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വൈകരുത്; ഹൈക്കോടതി

ഇത്തരം സംഭവങ്ങൾ കേൾക്കുന്നതിൽ സർക്കാരിന് ദു:ഖമില്ലേയെന്നും കോടതി ചോദിച്ചു
Don't delay pension of KSRTC employees; High Court
കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വൈകരുത്; ഹൈക്കോടതി
Updated on

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വൈകുന്നതിൽ സർക്കാരിനെതിരെ മുന്നറിയിപ്പുമായി ഹൈക്കോടതി. പെൻഷൻ ലഭിക്കാതെ കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാർ ആത്മഹത‍്യ ചെയ്യുന്ന സാഹചര‍്യത്തിലാണ് ഹൈക്കോടതി സർക്കാരിന് ശക്തമായ മുന്നറിയിപ്പ് നൽക്കിയത്. പെൻഷൻ മുടങ്ങിയതിന്‍റെ പേരിൽ ഇനിയൊരു ആത്മഹത‍്യ ഉണ്ടാവരുതെന്നും ഇത്തരം സംഭവങ്ങൾ കേൾക്കുന്നത് വളരെയധികം ഖേദകരമാണെന്നും ഹൈക്കോടതിവ‍്യക്തമാക്കി.

ഇത്തരം സംഭവങ്ങൾ കേൾക്കുന്നതിൽ സർക്കാരിന് ദു:ഖമില്ലേയെന്നും കോടതി ചോദിച്ചു. കാട്ടാക്കട ഡിപ്പോയിൽ നിന്ന് വിരമിച്ച കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത‍്യ ചെയ്ത സംഭവമാണ് കോടതി പരിഗണിച്ചത്.

അതേസമയം പെൻഷൻ കിട്ടാത്തതു മൂലമാണ് ആത്മഹത‍്യ ചെയ്തതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇതുവരെ നാല് ആത്മഹത‍്യകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി വ‍്യക്തമാക്കി. ഓണം അടുത്തുവരുകയാണെന്നും അതുകൊണ്ട് സെപ്റ്റംബർ മാസത്തെ പെൻഷൻ ഉടനെ നൽകണമെന്നും വൈകരുതെന്നും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.