

ദേവപ്രശ്നം മറയാക്കിയോയെന്ന് സംശയം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവപ്രശ്നം മറയാക്കിയോയെന്ന് എസ്ഐടി പരിശോധിക്കുന്നു. 2018 ജൂണിലാണ് ദേവപ്രശ്നം നടത്തിയത്. സ്വർണക്കൊള്ളയ്ക്ക് ദേവപ്രശ്നം മറയാക്കിയോയെന്നാണ് എസ്ഐടി സംശയിക്കുന്നത്.
ശ്രീകോവിലിന്‍റെ വാതിലിലും കട്ടിളയിലും വൈകല്യമുണ്ടെന്നായിരുന്നു ദേവപ്രശ്നത്തിൽ കണ്ടെത്തിയത്.
2019ലെ ദ്വാരപാലകശിൽപവും കട്ടിളപാളിയും കൊണ്ടുപോയിരുന്നു. ദേവപ്രശ്നം നടത്തിയവരിൽ നിന്ന് വിവരം തേടും. അതേസമയം കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്‍റെ സ്വത്തുകൾ കണുകെട്ടാനുള്ള നടപടി ഇഡി ആരംഭിച്ചതായാണ് വിവരം.