
ഡോ. ഹാരിസ് ചിറയ്ക്കൽ
file image
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയപം ആരോഗ്യ വകുപ്പിനെയും കുറ്റപ്പെടുത്താൻ ഉദേശിച്ചുള്ളതായിരുന്നില്ല തന്‍റെ ഫെയ്സ് ബുക്ക് കുറിപ്പെന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ് യൂറോളജി വിഭാഗം തലവൻ ഡോക്‌ടർ ഹാരിസ് ചിറയ്ക്കൽ. ഉദ്യോഗസ്ഥ വൃന്ദത്തിനെതിരേ ആയിരുന്നു കുറിപ്പ്. എന്നാൽ അത് വലിയ മാനങ്ങളിലേക്ക് പോയി. തുറന്നു പറച്ചിലിന്‍റെ പേരിൽ എന്ത് ശിക്ഷ ലഭിച്ചാലും സന്തോഷത്തോടെ ഏറ്റുവാങ്ങുമെന്നും ഹരീഷ് പറഞ്ഞു.
അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ സഹപ്രവർത്തകരെല്ലാം തനിക്ക് അനുകൂലമായാണ് മൊഴി നൽകിയിരിക്കുന്നത്. തന്നോട് ചോദിച്ചപ്പോൾ കാര്യങ്ങൾ വിശദീകരിക്കുകയും രേഖാമൂലം എഴുതി നൽകുകയും ചെയ്തിട്ടുണ്ട്. താൻ സർവീസിലില്ലെങ്കിലും അന്വേഷണ റിപ്പോർട്ടിലത് ഉൾപ്പെടുത്തി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തുറന്നു പറച്ചിലുകൊണ്ട് ഗുണമുണ്ടായി. അന്ന് സർജറി മാറ്റിവച്ചിരുന്നവരുടെ എല്ലാം സർജറി ഇപ്പോൾ കഴിഞ്ഞു. അവരെല്ലാം തന്നെയും സഹപ്രവർത്തകരെയും കണ്ട് പുഞ്ചിരിയോടെയാണ് മടങ്ങുന്നത്. അതാണ് എറ്റവും വലിയ സമ്മാനവും സന്തോഷവുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.