വേമ്പനാട്ട് കായൽ കീഴടക്കാനൊരുങ്ങി 62കാരി

ഏഴ് കിലോമീറ്റർ കായൽ നീന്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാണ് കുഞ്ഞമ്മ മാത്യൂസ്
വേമ്പനാട്ട് കായൽ കീഴടക്കാനൊരുങ്ങി 62കാരി

കോതമംഗലം: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിൽ ചരിത്രം കുറിക്കാൻ 62 കാരിയും. നാളെ ശനിയാഴ്ച തൃശൂർ അഞ്ചേരി പുത്തൻപുരയിൽ ഡോ. കുഞ്ഞമ്മ മാത്യൂസ് വേമ്പനാട്ടുകയാലിന്റെ ആഴമേറിയ ഏഴ് കിലോമീറ്ററോളം ദൂരം നീന്തിക്കടക്കാനൊരുങ്ങുകയാണ്. അതിസാഹസികമായ ഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ് കുഞ്ഞമ്മ.ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലിൽ മികച്ച പ്രകടനം കാഴ്ചവച്ചുതുടങ്ങിയ കുഞ്ഞമ്മ മാത്യൂസിനെ കൂടുതൽ ഉന്നതിയിലെത്തിക്കണമെന്ന് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബ് പരിശീലകൻ ബിജു തങ്കപ്പനാണ് ആശയമുദിച്ചത്.

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ റിട്ട. ഉദ്യോഗസ്ഥയാണ് കുഞ്ഞമ്മ മാത്യൂസ്. വളരെ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് കുഞ്ഞമ്മ പരിശീലനം പൂർത്തിയാക്കിയത്‌. വേമ്പനാട് കായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് ശനിയാഴ്ച കുഞ്ഞമ്മ നീന്തുന്നത്. വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗമാണ് അമ്പലക്കടവ്-വൈക്കം പ്രദേശം.

ഏഴ് കിലോമീറ്റർ കായൽ നീന്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാണ് കുഞ്ഞമ്മ മാത്യൂസ്. സാംസ്ക്കാരിക-സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ അനേകരും പിന്തുണ അറിയിച്ചിട്ടുണ്ട്. ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായൽ നീ ന്തികയറി റെക്കോർഡിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന 15ാമത്തെ താരമാണ് ഡോ.കുഞ്ഞമ്മ..

Trending

No stories found.

Latest News

No stories found.