
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഹിന്ദി വകുപ്പ് അധ്യാപികയായിരുന്ന ഡോ. എല്‍ സുനിത ബായിയുടെ സ്മരണാര്‍ത്ഥം ഭര്‍ത്താവ് അഡ്വ. വി.ബാലകൃഷ്ണ ഷേണായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ തിങ്കളാഴ്ച്ച കുസാറ്റ് ഹിന്ദി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രൊ. വൈസ് ചാന്‍സലര്‍ പി.ജി. ശങ്കരന്‍ വിതരണം ചെയ്തു.
സംസ്‌കൃത സര്‍വ്വകലാശാല ഹിന്ദി വകുപ്പ് മുന്‍ മേധാവി ഡോ. പി രവിക്ക് വിമര്‍ശന സാഹിത്യത്തിനുള്ള സുനിത ബായ് ഗ്യാന്‍ പുരസ്‌ക്കാരവും ((15000 രൂപ ), തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ പി. ആര്‍. ഹരീന്ദ്രശര്‍മയ്ക്ക് കൊങ്കണി സാഹിത്യത്തിനുള്ള സുനിത ബായ് ധിഷണ പുരസ്‌ക്കാരവും (10000 ) ലഭിച്ചു. നിവ്യ ആന്‍റണി, പൂജ കെ പിള്ള എന്നിവര്‍ കുസാറ്റിലെ ഹിന്ദി വകുപ്പില്‍ മികച്ച വിജയം നേടിയ പി ജി വിദ്യാര്‍ത്ഥികള്‍ക്കുള്ള മേധാ പുരസ്‌ക്കാരത്തിനും അര്‍ഹരായി. ഹിന്ദി ഡിപ്പാര്‍ട്ട്മെന്‍റ് എമറിറ്റസ് പ്രൊഫസര്‍ ഡോ. ആര്‍ ശശിധരന്‍, ഹിന്ദി വകുപ്പ് മേധാവി ഡോ കെ അജിത, യുവജനക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ. ബേബി, അഡ്വ. വി ബാലകൃഷ്ണ ഷേണായി, അലുമിനി അസോസിയേഷന്‍ ഹിന്ദി വകുപ്പ് സെക്രട്ടറി ശ്രീ. രാമചന്ദ്രന്‍ കെ കെ, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി. പ്രണീത എന്നിവര്‍ സംസാരിച്ചു.