തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ; എ. പ്രസാദ് ഡെപ്യൂട്ടി മേയർ

ടേം വ്യവസ്ഥ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും ഇപ്പോൾ സ്ഥാനാർഥി യെ പ്രഖ്യാപിക്കുകയാണെന്നും തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു
dr niji justin will be mayor of thrissur

ഡോ. നിജി ജസ്റ്റിൻ | എ. പ്രസാദ്

Updated on

തൃശൂര്‍: തൃശൂർ മേയർ ആയി ഡോ. നിജി ജസ്റ്റിനെ തെരഞ്ഞെടുത്തു. എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും. പാർട്ടിയുടെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനം. ടേം വ്യവസ്ഥ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും ഇപ്പോൾ സ്ഥാനാർഥി യെ പ്രഖ്യാപിക്കുകയാണെന്നും തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉചിതമായ തീരുമാനം അതാത് സമയത്ത് ഉണ്ടാകും. ആരെയും ഒഴിവാക്കിയിട്ടില്ല. 19 വനിത കൗൺസിലർമാരുണ്ട്. എല്ലാവരും അർഹരാണ്. എന്നാല്‍ മാനദണ്ഡങ്ങൾ എല്ലാം അനുസരിച്ചാണ് തീരുമാനം.

എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കൂട്ടായി ഒരു പേരിലേക്ക് എത്തിയതെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി. പാർലമെന്ററി പാർട്ടിയുടേതാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com