കൊച്ചി: അന്താരാഷ്ട്ര ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റിയുടെ ഭാഗമായ ഏഷ്യൻ ഷോൾഡർ ആൻഡ് എൽബോ അസോസിയേഷൻ എക്സിക്യൂട്ടീവ് ബോർഡ് അംഗമായി മലയാളിയായ ഡോ. പ്രതാപ് കുമാറിനെ തെരഞ്ഞെടുത്തു.
കൊച്ചി സൺറൈസ് ആശുപത്രി ഓർത്തോ വിഭാഗം മേധാവിയാണ് അദ്ദേഹം. വത്തിക്കാനിൽ ചേർന്ന തോൾ ശസ്ത്രക്രിയയെക്കുറിച്ചുള്ള 15ാം അന്താരാഷ്ട്ര കോൺഗ്രസിലാണ് ഡോ. പ്രതാപിന്‍റെ സ്ഥാനലബ്ധി.
ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റിയുടെ നാഷണൽ പ്രസിഡന്‍റ് കൂടിയാണ് ഡോ. പ്രതാപ് കുമാർ.