റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നു; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും!

മാരാർജി ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രാജീവ് ചന്ദ്രശേഖറാണ് റോബിന് അംഗത്വം നൽകിയത്
dr robin radhakrishnan joined bjp

റോബിൻ രാധാകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ‌ നിന്നും ബിജെപി അംഗത്വം സ്വീകരിക്കുന്നു

Updated on

തിരുവനന്തപുരം: റിയാലിറ്റി ഷോ താരം ഡോ. റോബിൻ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് റോബിൻ രാധാകൃഷ്ണന്‍ അംഗത്വം സ്വീകരിച്ചത്.

വൈക്കം മുൻ എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ കെ. അജിതും റോബിനൊപ്പം ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ വച്ച് നടന്ന ചടങ്ങിലാണ് ഇരുവരും അംഗത്വം സീകരിച്ചത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ റോബിൻ രാധാകൃഷ്ണന്‍ മത്സരിക്കുമെന്ന് സൂചനകള്‍ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഡോക്റ്ററാണ്. മാത്രമല്ല ഇൻഫ്ലുവൻസർ എന്ന നിലയിലും ശ്രദ്ധേയനായത്.

logo
Metro Vaartha
www.metrovaartha.com