ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്

ചിഹ്നത്തെക്കുറിച്ചു ചോദിച്ചപ്പോൾ, ചിലരുടെയെല്ലാം ചങ്കിടിപ്പ് അറിയാൻ സ്റ്റെതസ്കോപ്പിലൂടെ സാധിക്കും എന്നായിരുന്നു സരിന്‍റെ പ്രതികരണം
dr sarin stethoscope symbol palakkad election
പി. സരിൻ
Updated on

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിന് തെരഞ്ഞെടുപ്പു ചിഹ്നം അനുവദിച്ചു. സ്റ്റെതസ്കോപ്പാണ് സരിന് ലഭിച്ച ചിഹ്നം. മുൻപ് ഡോക്‌ടർ പ്രാക്ടീസ് ചെയ്തിരുന്ന സരിന് ജോലിയുടെ ഭാഗമായ ചിഹ്നം തന്നെ ലഭിച്ചത് ഗുണം ചെയ്യുമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ.

ചിഹ്നത്തെക്കുറിച്ചു ചോദിച്ചപ്പോൾ, ചിലരുടെയെല്ലാം ചങ്കിടിപ്പ് അറിയാൻ സ്റ്റെതസ്കോപ്പിലൂടെ സാധിക്കും എന്നായിരുന്നു സരിന്‍റെ പ്രതികരണം. പി. സരിന്‍ ഓട്ടോ ചിഹ്നമായിരുന്നു ആവശ്യപ്പെട്ടതെങ്കിലും മറ്റ് രണ്ട് സ്വതന്ത്രര്‍ കൂടി ഓട്ടോ ചിഹ്നമായ ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പില്‍ ചിഹ്നം സ്വതന്ത്ര സ്ഥാനാര്‍ഥിയായ സെല്‍വന് ലഭിച്ചു. സരിന്‍ രണ്ടാമത് സ്റ്റെതസ്കോപ്പും മൂന്നാമത് ടോര്‍ച്ച് ചിഹ്നവുമായിരുന്നു ആവശ്യപ്പെട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com