അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ

പ്രചാരണത്തിനിടെ സരിനുമായുള്ള സാമൂഹ്യ മാധ്യമ പോരിന്‍റെ തുടര്‍ച്ചയായാണ് ലാലിന്‍റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
dr ss lal facebook post about p sarin
p sarinfile image
Updated on

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് വിട്ട് ഇടതു സ്ഥാനാര്‍ഥിയായ ഡോ. പി സരിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് ഡോ. എസ്.എസ്. ലാല്‍. പ്രചാരണത്തിനിടെ ഇരുവരും തമ്മിലുണ്ടായ സാമൂഹ്യ മാധ്യമ പോരിന്‍റെ തുടര്‍ച്ചയായാണ് ലാലിന്‍റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം...

അനിയാ, ഇനി ആ ചിഹ്നം ഉപേക്ഷിച്ചോളൂ. എന്നാൽ ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട. ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം. ഒരേ തൊഴിൽ പഠിച്ചയാളെന്ന നിലയിൽ അക്കാര്യത്തിൽ ഞാൻ ഇനിയും ഒപ്പമുണ്ട്. രാഷ്ട്രീയം ഒഴിച്ചുള്ള കാര്യങ്ങളിൽ പഴയതുപോലെ എന്നെ ഇനിയും വിശ്വസിക്കാം.

ലാലേട്ടാ എന്ന ആ പഴയ വിളിക്കായി ഞാൻ വീണ്ടും കാത്തിരിക്കുന്നു. നമ്മുടെ പാർട്ടി ഓഫീസിൽ ഇനി അനിയനെ കയറ്റൂല. എന്നാൽ പാർട്ടി മാറുന്ന തിരക്കിൽ അവിടെ നിന്ന് എടുക്കാൻ മറന്നുപോയ ഖദർ ഉടുപ്പും മുണ്ടുമൊക്കെ അവിടെത്തന്നെയുണ്ടെന്നറിഞ്ഞു. ആവശ്യമുണ്ടെങ്കിൽ അതൊക്കെ തിരികെ വാങ്ങിത്തരാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com