വന്ദന ഇനി കണ്ണീരോർമ: അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

സാംസ്ക്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നായി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു
വന്ദന ഇനി കണ്ണീരോർമ: അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
Updated on

കോട്ടയം: കോട്ടയം താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച യുവ ഡോക്‌ടർ വന്ദന ദാസ് കണ്ണീരോർമയായി. കണ്ണും കാതും വിറങ്ങലിച്ച ആ വാർത്ത ജന്മനാടിനെ ആകെ ഞെട്ടിക്കുന്നതായിരുന്നു. കോട്ടയം മുട്ടുചിറയിലെ വീട്ടു വളപ്പിൽ വൻ ജനാവലിയെ സാക്ഷി നിർത്തി ഡോ. വന്ദന ദാസിന്‍റെ സംസ്ക്കാര ചടങ്ങുകൾ പൂർത്തിയായി. വർഷങ്ങളോളം കാത്തിരുന്നു കിട്ടിയ പൊന്നോമന മകൾക്ക് അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും നൽകിയ അന്ത്യചുംബനം ഹൃദയഭേദകമായ കാഴ്ച്ചയായിരുന്നു. വന്ദനയുടെ അമ്മയുടെ സഹോദരന്‍റെ മകൻ നിവേദാണ് ചിതയ്ക്ക് തീക്കൊളുത്തിയത്.

സാംസ്ക്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നായി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. സ്പീക്കർ എ എൻ ഷംസീർ, കേന്ദ്ര മന്ത്രി വി മുരളീധരൻ, മന്ത്രിമാരായ വി എൻ വാസവൻ, റോഷി അഗസ്റ്റ്യൻ, തോമസ് ചാഴിക്കാടൻ എംപി, എം എൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ , മോൻസ് ജോസഫ് തുടങ്ങിയവർ വന്ദനയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കോട്ടയത്തെ വീട്ടിൽ എത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com