'ഒരു കാരണവശാലും അംഗീകരിക്കാനാവില്ല'; വന്ദന ദാസ് കൊലക്കേസ് പ്രതിയുടെ വിടുതൽ ഹ‍ർജി തള്ളി സുപ്രീംകോടതി

കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താൻ സാധിക്കുമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം
dr vandana das murder accused sandeep plea rejected by sc
പ്രതി സന്ദീപ്
Updated on

ന്യൂഡൽഹി: ഡോ. വന്ദനാ ദാസിന്‍റെ കൊലപാതകകേസിൽ പ്രതി സന്ദീപ് സമർപ്പിച്ച വിടുതൽ ഹർജി തള്ളി സുപ്രീംകോടതി. വിടുതൽ ഹർജി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താൻ സാധിക്കുമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.സന്ദീപിന്‍റെ വിടുതൽ ഹർജി വിചാരണ കോടതി തള്ളിയിരുന്നു. പിന്നാലെയാണ് സുപ്രീംകോടതിയെ സമർപ്പിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com