ഡോ. വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണം; മാതാപിതാക്കൾ ഹൈക്കോടതിയിൽ

ഇക്കഴിഞ്ഞ മെയ് 10 നാണ് പ്രതി ജി. സന്ദീപിന്‍റെ ആക്രമണത്തിൽ ഡേ. വന്ദന കൊല്ലപ്പെട്ടത്
ഡോ. വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണം; മാതാപിതാക്കൾ ഹൈക്കോടതിയിൽ
Updated on

കൊച്ചി: കൊട്ടാരക്കരയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും സുതാര്യമായ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതനുസരിച്ച് ഹൈക്കോടതി സർക്കാരിന്‍റെയും പൊലീസിന്‍റെയും വിശദീകരണം തേടി.

ഇക്കഴിഞ്ഞ മെയ് 10 നാണ് പ്രതി ജി. സന്ദീപിന്‍റെ ആക്രമണത്തിൽ ഡേ. വന്ദന കൊല്ലപ്പെട്ടത്. സംഭവത്തിൽ സർക്കാരിനെ വിമർശിച്ച ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ആക്രമണത്തിൽ പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഈ ആരോപണത്തിനു പിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com