വന്ദന കൊലക്കേസ്; വിധി മാർച്ച് 17ന്, അന്തിമ വാദം പൂർത്തിയായി

2023 മേയ് 10നാണ് വന്ദന ദാസ് കൊല്ലപ്പെടുന്നത്
Dr. Vandana murder case verdict on march 17

ഡോ. വന്ദന, പ്രതി സന്ദീപ്

Updated on

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന കേസിൽ മാർച്ച് 17ന് വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ അന്തിമ വാദം പൂർത്തിയായി. 2023 മേയ് 10നാണ് വന്ദന ദാസ് കൊല്ലപ്പെടുന്നത്. കേസിലെ പ്രതിയായ സന്ദീപിന് മാനസിക പ്രശ്നം ഉണ്ടെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു.

സാക്ഷിമൊഴികൾ ഉൾപ്പടെ ഹാജരാക്കിയായിരുന്നു പ്രോസിക‍്യുഷൻ പ്രതിഭാഗത്തിന്‍റെ വാദങ്ങൾ എതിർത്തത്. 70ൽ അധികം സാക്ഷികളെ വിസ്തരിച്ച കേസിൽ 22 തൊണ്ടി മുതലും 207 രേഖളും ഹാജരാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com