ബിപിസിഎൽ പ്ലാന്‍റിൽ ഡ്രൈവര്‍മാർ മിന്നൽ പണിമുടക്കിൽ: 7 ജില്ലകളിലേക്കുള്ള എല്‍പിജി സർവീസുകൾ മുടങ്ങി

7 ജില്ലകളിലേക്കുമുള്ള 140 ഓളം ലോഡ് സർവീസുകൾ മുടങ്ങി
Drivers on strike at kochi BPCL plant
ബിപിസിഎൽ പ്ലാന്‍റിൽ ഡ്രൈവര്‍മാർ മിന്നൽ പണിമുടക്കിൽ: 7 ജില്ലകളിലേക്കുള്ള എല്‍പിജി സർവീസുകൾ മുടങ്ങി
Updated on

കൊച്ചി: അമ്പലമുഗൾ ബിപിസിഎല്ലിലെ എൽപിജി ബോട്ടിലിങ് പ്ലാന്‍റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. പ്ലാന്‍റിലെ 200 ഓളം ഡ്രൈവർമാരാണ് പണിമുടക്കുന്നത്. ഇതോടെ 7 ജില്ലകളിലേക്കുമുള്ള 140 ഓളം ലോഡ് സർവീസുകൾ മുടങ്ങി. എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിതരണവും ഇതോടെ പ്രതിസന്ധിയിലാകും.

ഡ്രൈവർ ശ്രീകുമാറിനാണ് മർദനമേറ്റത്. തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തർക്കത്തെ തുടർന്ന് ഡ്രൈവറെ മർദിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പണിമുടക്ക് സമരം ആരംഭിച്ചത്. പരിക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോഡുമായി പോകുന്ന തൊഴിലാളികൾക്ക് മതിയായ സംരക്ഷണം നൽകണമെന്ന് അടക്കമുള്ള ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com