ഇരുചക്രവാഹനത്തിലെ അഭ്യാസ പ്രകടനം; 26 പേരുടെ ലൈസൻസ് റദ്ദാക്കി

4,70,750 രൂപ പിഴ ഈടാക്കിയതായും കേരള പൊലീസ് അറിയിച്ചു.
Representative image
Representative image

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങള്‍ നടത്തിയ 26 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി കേരള പൊലീസ്. നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വിവിധ ജില്ലകളില്‍ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ട് എന്ന പേരിലുള്ള പരിശോധനയെത്തുടര്‍ന്ന് 32 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു. കൂടാതെ കോടതി നടപടികളും ആരംഭിച്ചിട്ടുണ്ട്. 4,70,750 രൂപ പിഴ ഈടാക്കിയതായും കേരള പൊലീസ് അറിയിച്ചു.

വാഹനങ്ങള്‍ രൂപമാറ്റം വരുത്തി അമിതവേഗത്തില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിന്‍റെ വീഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ട്രാഫിക് ഐ ജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെല്‍ സാമൂഹിക മാധ്യമങ്ങളില്‍ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് വിവിധ ജില്ലകളില്‍ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ട് എന്ന പേരിലുള്ള പരിശോധനയിലാണ് കര്‍ശന നടപടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com