ഗായത്രി പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം ഭാരപ്പുഴയിൽ നിന്നും കണ്ടെത്തി

ആലത്തൂർ ശ്രീനാരായണ അഡ്വാൻസ്ഡ് സ്റ്റഡീസ് കോളെജ് മൂന്നാം വർഷ ബുരുദ വിദ്യാർഥിയാണ് മരിച്ച പ്രണവ്
drowned dead at palakkad

ഗായത്രി പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം ഭാരപ്പുഴയിൽ നിന്നും കണ്ടെത്തി

Updated on

പാലക്കാട്: ഗായത്രി പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാവശേരി എരകുളം സ്വദേശി പ്രണവ് (21) ന്‍റെ മൃതദേഹമാണ് പട്ടാമ്പിക്കടുത്ത് ഭാരപ്പുഴയിൽ നിന്നും കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു.

ആലത്തൂർ ശ്രീനാരായണ അഡ്വാൻസ്ഡ് സ്റ്റഡീസ് കോളെജ് മൂന്നാം വർഷ ബുരുദ വിദ്യാർഥിയാണ് മരിച്ച പ്രണവ്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടോയാണ് തരൂർ കരിങ്കൂളങ്ങര തടയണയിൽ പ്രണവിനെ കാണാതായത്. ഒഴുക്കിൽ പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രണവ് അപകടത്തിൽപെട്ടത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com