പയ്യമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

തിരയിൽപെട്ടതിനു പിന്നാലെ 2 പേരെ നാട്ടുകാർ ചേർന്ന് രക്ഷിച്ചെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിക്കുകയായിരുന്നു
drowned death 3 docters in payyambalam beach

പയ്യമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്നു ഡോക്റ്റർമാർ മുങ്ങിമരിച്ചു

file image

Updated on

കണ്ണൂർ: പയ്യമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ തിരയിൽപെട്ട് മരിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. കർണടക സ്വദേശികലായ 8 പേരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസമാണ് പയ്യമ്പലത്തെ റിസോർട്ടിലെത്തിയത്.

‌ഇവരെല്ലാം മെഡിക്കൽ വിദ്യാർതികളാണെന്നാണ് വിവരം. തുടർന്ന് കടലിൽ കുളിക്കാനിറങ്ങിയപ്പോൾ മൂന്നു പേർ തിരയിൽ പെടുകയായിരുന്നു.

തിരയിൽപെട്ടതിനു പിന്നാലെ 2 പേരെ നാട്ടുകാർ ചേർന്ന് രക്ഷിച്ചെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിക്കുകയായിരുന്നു. ആരും കുളിക്കാനിറങ്ങാത്ത അപകടം നിറഞ്ഞ പ്രദേശത്താണ് ഇവർ കുളിക്കാനിറങ്ങിയതെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com