മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു

സിബിനയും മൂന്നു മക്കളും ബന്ധുവുമടക്കം അഞ്ചുപേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്
drowned death in malappuram

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു

Updated on

മലപ്പുറം: മലപ്പുറം പടിഞ്ഞാറ്റുമുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. പിടിഞ്ഞാറ്റു മുറി സ്വദേശിയായ സിബിന (32 ) മകൻ മുഹമ്മദ് സിയാൻ ( 10) എന്നിവരാണ് മരിച്ചത്.

സിബിനയും മൂന്നു മക്കളും ബന്ധുവുമടക്കം അഞ്ചുപേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. അഞ്ചുപേരും അപകടത്തിൽപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെത്തി മൂന്നുപേരെ രക്ഷപ്പെടുത്തി.

സിബിനയും മകനും മുങ്ങിപോവുകയായിരുന്നു. ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുപേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

logo
Metro Vaartha
www.metrovaartha.com