ഡോ. സിസ തോമസിന് താത്കാലിക പെന്‍ഷനും കുടിശ്ശികയും നല്‍കണം: കേരള അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണല്‍

2023 മാർച്ച് 31 നാണ് സിസ തോമസ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്‍റ് ഡയറക്ടറുടെ സ്ഥാനത്ത് നിന്നും വിരമിക്കുന്നത്.
dr.sisa thomas should be given temporary pension and arrears: kerala administrative tribunal
ഡോ. സിസ തോമസ്
Updated on

കൊച്ചി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സിസ തോമസിന് താത്കാലിക പെന്‍ഷനും കുടിശ്ശികയും നല്‍കാന്‍ കേരള അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. തടഞ്ഞുവച്ച പെന്‍ഷനും കുടിശ്ശികയും രണ്ടാഴ്ചയ്ക്കകം സിസയ്ക്ക് നല്‍കണമെന്നാണ് വിധി.

സ്ഥിരം പെൻഷനും, സർവീസ് ആനുകൂല്യങ്ങളും ഇതുവരെ എന്തുകൊണ്ട് നൽകിയില്ല എന്നതിൽ സർക്കാരും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും മറുപടി നൽകണം.

2022ല്‍ ഗവര്‍ണറുടെ നിര്‍ദേശാനുസരണം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ പദവി സിസ തോമസ് ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ, സിസാ തോമസിനെതിരെ ഉന്നത വിദ്യാഭ്യാസവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിനെതിരെ സിസ തോമസ് ഹൈക്കോടതിയില്‍ പോകുകയും അനുകൂല ഉത്തരവ് നേടിയെടുക്കുകയും ചെയ്‌തെങ്കിലും സിസ സര്‍വീസില്‍ നിന്നും വിരമിച്ചിരുന്നു.

33 വര്‍ഷത്തെ സര്‍വീസിന് ശേഷം 2023 മാർച്ച് 31 നാണ് സിസ തോമസ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്‍റ് ഡയറക്ടറുടെ സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. എന്നാല്‍ ഒരു തരത്തിലുളള പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഇവർക്ക് നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇവര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com