എറണാകുളത്ത് ലഹരി കേസ് പ്രതി ജയിൽ ചാടി

പൊലീസും എക്സൈസും പ്രതിക്കായി തെരച്ചിൽ തുടരുകയാണ്
drug case accused jumps from ernakulam sub jail
എറണാകുളത്ത് ലഹരി കേസ് പ്രതി ജയിൽ ചാടി
Updated on

കൊച്ചി: ലഹരി കേസിലെ പ്രതി എറണാകുളം സബ് ജയിലിൽ നിന്ന് ചാടി. പശ്ചിമ ബംഗാൾ സ്വദേശി മന്ദി ബിശ്വാസ് ആണ് ജയിൽ ചാടിയത്. ലഹരി കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ഇവിടെ റിമാൻഡിൽ‌ കഴിയുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രതി ചാടിപ്പോയ കാര‍്യം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്.

പൊലീസും എക്സൈസും പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം മന്ദി ബിശ്വാസ് അടക്കം മൂന്ന് പേരെയാണ് ലഹരിമരുന്ന് വിൽപ്പന കേസിൽ എക്സൈസ് പിടികൂടിയിരുന്നത്. ജയിലിൽ എത്തിയ ശേഷം പ്രതി പല തവണ പൊലീസ് ഉദ‍്യോഗസ്ഥരോട് കയർത്തിരുന്നുവെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com