ഹോട്ടലിൽ ലഹരി പരിശോധന: നടൻ ഷൈൻ ടോം ചാക്കോയുടെ പിറകെ പോവാനില്ലെന്ന് പൊലീസ്

ഷൈനിന് നോട്ടീസ് നൽകുന്ന കാര്യം മോലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും എസിപി അബ്ദുൾ സലാം പറഞ്ഞു.
Drug test at hotel: Police say they won't go after actor Shine Tom Chacko

ഷൈന്‍ ടോം ചാക്കോ

Updated on

കൊച്ചി: ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയുടെ പിറകെ പോവാനില്ലെന്ന് പൊലീസ്. ഷൈനിനെതിരേ നിലവിൽ കേസില്ലെന്നും, ഹോട്ടലിലെ പരിശോധനയ്ക്കിടെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും എസിപി അബ്ദുൾ സലാം പറഞ്ഞു.

ഷൈനിന് നോട്ടീസ് നൽകുന്ന കാര്യം മോലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും എസിപി അബ്ദുൾ സലാം പറഞ്ഞു. വ്യാഴാഴ്ചയാണ് ഷൈൻ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. 

ഷൈൻ ടോം ചാക്കോ സിനിമ സെറ്റിൽ ലഹരി മരുന്ന് ഉപോയഗിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാരോപണത്തിൽ നടി വിൻസി അലോഷ്യസിന്‍റെ മൊഴിയെടുക്കാൻ കുടുംബത്തിന്‍റെ അനുമതി തേടിയിരുന്നു എക്സൈസ്.

എന്നാൽ സിനിമയിലെ പരാതി സിനിമയിൽ തന്നെ തീർക്കാമെന്ന നിലപാടാണ് കുടുംബത്തിന്‍റെത്. നിയമനടപടികൾക്ക് താത്പര്യമില്ലെന്നും വിൻസിയുടെ പിതാവ് എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com