Kerala
ലഹരിക്കടത്ത്; ആലപ്പുഴയിൽ 2 പാർട്ടി പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ച് സിപിഎം
ആലപ്പുഴ: ആലപ്പുഴയിൽ പാർട്ടി പ്രവർത്തകർ ഉൾപ്പെട്ട ലഹരിക്കടത്ത് കേസിൽ 2 പേർക്കെതിരെകൂടി നടപടി സ്വീകരിച്ച് സിപിഎം. വലിയ മരം പടിഞ്ഞാറെ ബ്രാഞ്ച് അംഗങ്ങളായ വിജയ കൃഷ്ണനും സിനാഫിനും എതിരെയാണ് നടപടി.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് പാർട്ടിയുടെ നടപടി. കേസിലെ പ്രതിയായ വിജയ കൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും സിനാഫിനെ ഒരു വർഷത്തേക്ക് സസ്പെന്‍റ് ചെയ്യുകയും ചെയ്തു. പ്രതിക്കായി ജാമ്യം നിന്നതിനാണ് സിനാഫിനെ സസ്പെഡ് ചെയ്തതത്.