മദ്യപിച്ച് വാഹനമോടിച്ച് അപകടം; നടന്‍ ബൈജു അറസ്റ്റില്‍

അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
Drunk driving accident; Actor Baiju arrested
മദ്യപിച്ച് വാഹനമോടിച്ച് അപകടം; നടന്‍ ബൈജു അറസ്റ്റില്‍
Updated on

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു സന്തോഷിനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്. ഞായറാഴ്ച അര്‍ധരാത്രി വെള്ളയമ്പലത്ത് ബൈജു ഓടിച്ച കാര്‍ ബൈക്കിലും വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിച്ചതിനുശേഷം വേഗത്തില്‍ മുന്നോട്ടുപൊയി പോസ്റ്റില്‍ ഇടിച്ചു.

കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം സ്‌റ്റേഷനില്‍ എത്തിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കു പറ്റിയിട്ടുണ്ടെങ്കിലും ഇയാള്‍ പരാതി നല്‍കിയിട്ടില്ല. അപകടത്തില്‍ ബൈജു ഓടിച്ചിരുന്ന ഓഡി കാറിന്‍റെ ടയറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയോട് നടന്‍ സഹകരിച്ചില്ല. തുടര്‍ന്ന് മദ്യത്തിന്‍റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകളാണ് ബെജുവിനെതിരെ ചുമത്തിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com