മദ്യപിച്ച്‌ റെയില്‍വേ ട്രാക്കില്‍ തലവച്ചുറങ്ങി യുവാവ്; രക്ഷപെട്ടത് തലനാരിഴയ്ക്ക്

എഴുകോണ്‍ സ്‌റ്റേഷനടുത്താണ് സംഭവം.
മദ്യപിച്ച്‌ റെയില്‍വേ ട്രാക്കില്‍ തലവച്ചുറങ്ങി യുവാവ്; രക്ഷപെട്ടത് തലനാരിഴയ്ക്ക്
Updated on

പുനലൂർ: മദ്യപിച്ച്‌ റെയില്‍വെട്രാക്കില്‍ കിടന്നുറങ്ങി യുവാവ്. രക്ഷപെട്ടത് തലനാരിഴയ്ക്ക്. അച്ചൻകോവില്‍ ചെമ്പനരുവി സ്വദേശിയായ 39കാരനായ റെജിയാണ് മദ്യലഹരിയില്‍ ഈ സാഹസം കാണിച്ചത്. എഴുകോണ്‍ സ്‌റ്റേഷനടുത്താണ് സംഭവം.

ഈ സമയം ട്രാക്കിലൂടെയെത്തിയ കൊല്ലം-പുനലൂര്‍ മെമുവിലെ ലോക്കോ പൈലറ്റ് യുവാവിനെ കണ്ടതോടെ ട്രെയിൻ നി‌ര്‍ത്തി. പിന്നാലെ ലോക്കോ പൈലറ്റും മറ്റ് യാത്രക്കാരില്‍ ചിലരും ചേര്‍ന്ന് ഇയാളെ ട്രാക്കില്‍ നിന്ന് നീക്കി.

ഈ സമയം മദ്യലഹരിയില്‍ ഒന്നുമറിയാതെ നില്‍ക്കുകയായിരുന്നു യുവാവ്. തുടര്‍ന്ന് ഇയാളെ എഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി കസ്‌റ്റഡിയിലെടുത്തു. ശനിയാഴ്‌ച വൈകിട്ട് ആറേകാലോടെയാണ് സംഭവം. എഴുകോണ്‍ സ്‌റ്റേഷന് 200 മീറ്റര്‍ മാത്രം അകലെ കല്ലുംപുറം ഭാഗത്ത് മരച്ചില്ല ട്രാക്കിന് കുറുകെ വീണിരുന്നു. തുടര്‍ന്ന് അത് മാറ്റിയ ശേഷം മുന്നറിയിപ്പ് നിര്‍ദേശമുള്ളതിനാല്‍ മെല്ലെ വരികയായിരുന്നു ട്രെയിൻ.

ഈ സമയമാണ് യുവാവിനെ ട്രാക്കില്‍ കണ്ടത്. യുവാവിനെ പിടിച്ചുമാറ്റിയതിന് പിന്നാലെ 10 മിനുട്ടോളം വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്. കൊല്ലത്ത് നിന്നും പുനലൂരിലേക്കുള്ള മേമു ചീരാങ്കാവ് ഇ.എസ്. ഐ ആശുപത്രിക്ക് സമീപം എത്തിയപ്പോൾ യുവാവ് ട്രാക്കിൽ തലവച്ചു കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയിൽ പെട്ടത്.

വേഗം കുറവായിരുന്നതിനാൽ ട്രെയിന്‍ നിർത്തി ലോക്കോ പൈലറ്റും യാത്രക്കാരും ചേർന്ന് യുവാവിനെ ട്രാക്കിൽ നിന്നും പിടിച്ചുമാറ്റി ഏറുകോൺ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അച്ചൻകോവില്‍ സ്വദേശി യുവാവ് പുത്തൂരില്‍ ഭാര്യവീട്ടിലാണ് താമസം. ഇതിനിടെ ഭാര്യയുമായി കലഹിച്ച്‌ വീട്ടില്‍ നിന്നുമിറങ്ങിയതാണ്. പിന്നീട് ഭാര്യയെയും ബന്ധുക്കളെയും വിളിച്ചുവരുത്തി പൊലീസ് ഇയാളെ അവര്‍ക്കൊപ്പം അയച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com