തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യനിരോധനം

ഏപ്രിൽ 24 വൈകിട്ട് മുതൽ 26 വരെയും, ജൂൺ നാലിനും ഡ്രൈ ഡേ
Dry day
Dry day

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന് നടക്കുന്നതുമായി ബന്ധപ്പെട്ട് 24ന് വെകീട്ട് 6 മുതൽ വോട്ടെടുപ്പ് ദിവസമായ 26ന് വോട്ടെടുപ്പിനോടനുബന്ധിച്ച ജോലികൾ കഴിയുന്നതുവരെ ഡ്രൈ ഡേ. വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനും മദ്യ നിരോധനം നിലവിലുണ്ടാകും.

ഡ്രൈ ഡേയായി പ്രഖ്യാപിച്ച തീയതികളിലും സമയത്തും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലോ, സ്ഥലത്തോ യാതൊരുവിധ ലഹരി പദാർത്ഥങ്ങളും വിൽക്കാനോ വിതരണം ചെയ്യാനോ സംഭരിക്കാനോ പാടില്ല. മദ്യ ഷാപ്പുകൾ, ഹോട്ടലുകൾ, റസ്റ്റോറന്‍റുകൾ, ക്ലബുകൾ, അനുബന്ധമായി പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച ദിനങ്ങളിൽ പ്രവർത്തിക്കുവാനും പാടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com