Car seized from Dulquer was smuggled from abroad: Customs
ദുൽഖർ സൽമാൻ

ദുൽക്കറിൽ നിന്നു പിടിച്ചെടുത്ത കാർ വിദേശത്തു നിന്ന് കടത്തിയത്: കസ്റ്റംസ്

തന്‍റെ ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദുൽക്കർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
Published on

കൊച്ചി: നടൻ ദുൽക്കർ സൽമാന്‍റെ പക്കൽനിന്നു പിടിച്ചെടുത്ത കാർ വിദേശത്തു നിന്നു കടത്തിയതെന്ന് കസ്റ്റംസ്. തന്‍റെ ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദുൽക്കർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ, അന്വേഷണം നടക്കുകയാണെന്നും, കേസിൽ ഇപ്പോൾ ഇടപെടേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

ദുൽക്കറിന്‍റെ മറ്റ് രണ്ടു വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ഇതിനെ ദുൽക്കർ ചോദ്യം ചെയ്തിരുന്നില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. കസ്റ്റംസ് ആക്റ്റ് പ്രകാരമാണ് വാഹനം പിടിച്ചെടുത്തതെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.

എന്നാൽ, വർഷങ്ങളായി ഒരാളുടെ ഉടമസ്ഥതയിലുളള വാഹനമാണ് പിടിച്ചെടുത്തത്. ഉടമകളുടെയും കൈയിൽ നിന്നു കൈമാറി വന്ന വാഹനമാണ്. അവസാനം എത്തിയത് ദുൽക്കർ സൽമാന്‍റെ കൈയിലാണ്. ഇതിൽ യഥാർഥ ഉത്തരവാദി ആരാണെന്നു കോടതി അഭിഭാഷകനോടു ചോദിച്ചു.

ഇന്ത്യൻ ആർമിയുടെ വ്യാജ സെയിൽ ലെറ്റർ ഉപയോഗിച്ച് ഹിമാചൽ സ്വദേശി ഹരികിഷൻ രാം ദയാൽ എന്നയാളുടെ പേരിലാണ് വാഹനം ആദ്യം രജിസ്റ്റർ ചെയ്തതിരിക്കുന്നത് എന്ന് രേഖകളിൽ വ്യക്തമാണ്.

logo
Metro Vaartha
www.metrovaartha.com