
കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്‍റെ ഭാഗമായി വാഹനങ്ങൾ പിടിച്ചെടുത്ത കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടൻ ദുൽക്കർ സൽമാൻ ഹൈക്കോടതിയിൽ. വാഹനങ്ങളെല്ലാം നിയമവിധേയമാണെന്നും പിടിച്ചെടുത്ത വാഹനങ്ങൾ തിരികെ നൽകണമെന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി ദുൽക്കറിന്‍റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തത്.
വിദേശത്ത് നിന്നും ആഡംബര വാഹനങ്ങൾ ഭൂട്ടാനിൽ ഇറക്കുമതി ചെയ്ത് അവിടെ വ്യാജ മേൽവിലാസമുണ്ടാക്കി അവിടെ രജിസ്റ്റർ ചെയ്യ്ത് നികുതി വെട്ടിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കുന്നു. ഇത്തരത്തിൽ നികുതി വെട്ടിക്കുന്ന ഏജന്‍റുമായി കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണമാണ് ഓപ്പറേഷൻ നുംഖോർ.