വിപണിയിൽ തളിരിടുന്നു ഡ്യൂപ്ലിക്കേറ്റ് കൊന്നപ്പൂക്കൾ

ഒറ്റനോട്ടത്തിൽ ഒറിജിനലിനെ വെല്ലും. വാടിപ്പോവുമെന്നോ കൊഴിഞ്ഞു പോകുമെന്നോ പേടി വേണ്ട
വിപണിയിൽ തളിരിടുന്നു ഡ്യൂപ്ലിക്കേറ്റ് കൊന്നപ്പൂക്കൾ

കാലവും കണക്കും തെറ്റിച്ചു പൂത്തുലയുന്നു എന്നൊരു ആക്ഷേപം പണ്ടേയുണ്ട്. ഇക്കുറിയും പതിവു തെറ്റിച്ചില്ല. മനുഷ്യൻ ഗണിച്ച കാലത്തിനു മുമ്പേ കണിക്കൊന്ന പൂത്തു. പൂത്തുവെന്നു പറഞ്ഞാൽ പോരാ. സമൃദ്ധമായി തന്നെ പൂവിട്ടു. പാതയോരത്തും പറമ്പിലുമൊക്കെയായി സ്വർണ്ണച്ചാമരം വീശിയ പോലെ കൊന്നയുടെ സമൃദ്ധി നിറഞ്ഞു. വിഷുവെത്തുമ്പോൾ ഒരു പൂവ് പോലും കിട്ടാനുണ്ടാകില്ലെന്ന പതിവ് പരാതിയും പൂത്തുതളിർത്തു.

എന്നാൽ ആ പരാതിക്കൊരു പരിഹാരം എത്തിയിട്ടുണ്ട് വിപണിയിൽ. നിർമിത ബുദ്ധിയാൽ എന്തും സാധ്യമാകുന്ന കാലത്ത്, മനുഷ്യന്‍റെ ബുദ്ധിയിൽ ഡ്യൂപ്ലിക്കേറ്റ് കണിക്കൊന്ന എത്തിയിരിക്കുന്നു. പ്ലാസ്റ്റിക്കിലും തുണിയിലുമൊക്കെയായി റെഡിമെയ്ഡ് കണിക്കൊന്നയാണ് വിപണിയിൽ നിറഞ്ഞിരിക്കു ന്നത്. ഒരു പൂങ്കുലയ്ക്ക് അമ്പതു രൂപയാണു വില.

ഒറ്റനോട്ടത്തിൽ ഒറിജിനലിനെ വെല്ലും. വാടിപ്പോവുമെന്നോ കൊഴിഞ്ഞു പോകുമെന്നോ പേടി വേണ്ട. അന്യസംസ്ഥാന വിപണിയിൽ നിന്നാണു പ്ലാസ്റ്റിക് കൊന്നപ്പൂക്കൾ എത്തിയിരിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് കൊന്നപ്പൂ ആരെങ്കിലും വാങ്ങുമോ എന്ന സംശയം വേണ്ട. ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. ഡ്യൂപ്ലിക്കേറ്റ് കർണികാരം മേടിക്കാനും ആളുകളുണ്ട്. കഴിഞ്ഞവർഷവും പ്ലാസ്റ്റിക് കൊന്നപ്പൂക്കൾ വിപണിയിൽ ഉണ്ടായിരുന്നെങ്കിലും സ്വീകാര്യത കുറവായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com