

pinarayi vijayan | binoy viswam
ആലപ്പുഴ: പിഎം ശ്രീയിൽ നിലപാടിലുറച്ച് സിപിഐ. വിവാദങ്ങൾക്കിടെ ആലപ്പുഴയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷവും അനുനയമായില്ലെന്നാണ് വിവരം.
സിപിഐ മാന്ത്രിമാർ ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിൽക്കുമെന്നാണ് വിവരം. ഇതിനുശേഷം നവംബര്‍ നാലിന് ചേരുന്ന സിപിഐ യോഗത്തിൽ തുടര്‍ നടപടി ചര്‍ച്ച ചെയ്യും. ബിനോയ് വിശ്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക്ശേഷം പുറത്തു വന്ന മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ശേഷം മാധ്യമത്തിന് മുന്നിലെത്തിയ ബിനോയ് വിശ്വം ചർച്ചയിൽ സമവായമായില്ലെന്ന് മാത്രം പ്രതികരിക്കുകയായിരുന്നു.
വിഷയത്തിൽ മുൻപ് ശിവൻകുട്ടി അനുനയ നീക്കം നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രി ഇടപെട്ടാൽ വിഷയത്തിന് പരിഹാരമുണ്ടായേക്കുമെന്ന സൂചന നിലനിന്നിരുന്നു. ഇതും മറികടന്നാണ് മുഖ്യമന്ത്രിയുടെ ചർച്ചയ്ക്ക് ശേഷവും കടുത്ത തീരുമാനത്തിലേക്ക് സിപിഐ കടന്നിരിക്കുന്നത്. പിഎം ശ്രീയിൽ സമവായ നിര്‍ദേശം നിലവിൽ അംഗീകരിക്കേണ്ടെന്നാണ് സിപിഐ നിലപാട്.