dyfi against congress
AA Rahim, DYFI national presidentFile

ബിനോയ് വിശ്വം ഇരിക്കുന്ന പദവി മനസിലാക്കണം, ഏറ്റുമുട്ടലിനില്ല; ഡിവൈഎഫ്ഐ

എസ്എഫ്ഐയെയും സിപിഎമ്മിനേയും വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നടപടിയേയും ഡിവൈഎഫ്ഐ വിമർശിച്ചു
Published on

തിരുവനന്തപുരം: എസ്എഫ്ഐയെയും സിപിഎമ്മിനേയും വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നടപടിക്കെതിരേ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ. റഹിം. ബിനോയ്‌ വിശ്വം വേറൊരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതിനാൽ അദ്ദേഹത്തിന് അഭിപ്രായ പ്രകടനം നടത്താം. അദേഹത്തിന്‍റെ പദവിക്ക് യോജിച്ചതാണോ ആ പ്രസ്താവന എന്ന് അദ്ദേഹം പരിശോധിക്കണം. പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമാണോയെന്നും അദ്ദേഹം പരിശോധിക്കണം. ഇടതുപക്ഷ ഐക്യത്തിന്‍റെ പ്രസക്തി സിപിഐ സെക്രട്ടറി മനസിലാക്കണം. ശക്തമായ മറുപടി പറയാന്‍ ഡിവൈഎഫ്‌ഐക്ക് അറിയാം. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ഏറ്റുമുട്ടലിലേക്ക് പോകാന്‍ ഡിവൈഎഫ്‌ഐ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൂടോത്രം അടക്കം അന്ധവിശ്വാസങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പ്രചാരണം നടത്തുമെന്നും എ.എ. റഹിം പറഞ്ഞു. കോൺഗ്രസ് കൂടോത്ര പാർട്ടിയായെന്നും പ്രിയങ്ക ഗാന്ധിക്ക് കൂടോത്രം ഏൽക്കാതിരിക്കാനുള്ള പ്രിയങ്ക ഗാന്ധിക്ക് കൂടോത്രം ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കാൻ രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകുന്നുവെന്നും റഹീം പരി‌ഹസിച്ചു. കെപിസിസി പ്രസിഡന്‍റിന്‍റെ അവസ്ഥ ഇതാണെങ്കിൽ മണ്ഡലം പ്രസിഡന്‍റിന്‍റേയും മറ്റുള്ളവരുടെയും അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

logo
Metro Vaartha
www.metrovaartha.com