മഹിളാ മോർച്ചയുടെ സദാചാര ഗുണ്ടായിസം; പ്രതിഷേധം

കോന്നാട് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് ആരോപിച്ച് ചൂലുമായെത്തിയ മഹിളാ മോർച്ചാ സംഘം ബീച്ചിലിരുന്ന കമിതാക്കളെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചത്
മഹിളാ മോർച്ചയുടെ സദാചാര ഗുണ്ടായിസം; പ്രതിഷേധം
Updated on

കോഴിക്കോട്: ബിജെപിയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഡിവൈഎഫ്ഐ. കോന്നാട് ബീച്ചിലിരുന്ന യുവതീയുവാക്കള ചൂലെടുത്ത് അടിച്ചൊടിച്ച മഹിളാ മോർച്ചയുടെ നടപടിക്കെതിരെയാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധം.

കോഴിക്കാട് കോന്നാട് ബീച്ചിൽ വന്നിരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായസത്തിന്‍റെ പേരിൽ ചൂലെടുത്ത് ഓടിച്ച മഹിളാ മോർച്ചയുടെ നിലപാട് സാംസ്കാരിക കേരളത്തിനു യോജിക്കാത്തതാണ്. സദാചാര ഗുണ്ടായിസം ഇവിടെ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

ഇന്നലെയാണ് കോന്നാട് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് ആരോപിച്ച് ചൂലുമായെത്തിയ മഹിളാ മോർച്ചാ സംഘം ബീച്ചിലിരുന്ന കമിതാക്കളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചത്. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നിട്ടും ഇടപെട്ടില്ലെന്നും ആരോപണം ഉയർന്നിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com