''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

നഗരസഭക്കെതിരായ അഴിമതി ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡന്‍റ് ശ്രീരാജ് പറഞ്ഞു
dyfi against p.k. sasi over mannarkkad speech

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

file

Updated on

മലപ്പുറം: മുസ്‌ലിം ലീഗ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രസംഗം നടത്തിയ പി.കെ. ശശിക്ക് മറുപടി നൽകി ഡിവൈഎഫ്ഐ. രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ലെന്നും ഏത് ബിലാൽ പറഞ്ഞാലും മണ്ണാർക്കാട് പഴയ മണ്ണാർക്കാട് അല്ലെന്നാണ് ഡിവൈഎഫ്ഐയുടെ ഓർമപ്പെടുത്തലെന്നും മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡന്‍റ് ശ്രീരാജ് പറഞ്ഞു.

നഗരസഭക്കെതിരായ അഴിമതി ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ആരുടെയും സർട്ടിഫിക്കറ്റ് ഡിവൈഎഫ്ഐക്ക് ആവശ‍്യമില്ലെന്നും പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. നഗരസഭക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചവർ ചെളിയിൽ കഴുത്തറ്റം മുങ്ങി നിൽക്കുന്നവരാണെന്ന് മുസ്‌ലിം ലീഗ് പരിപാടിക്കിടെയുണ്ടായ പ്രസംഗത്തിൽ പി.കെ. ശശി പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com