

വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: മാധ‍്യമപ്രവർത്തകനെ തീവ്രവാദിയെന്നു വിളിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ഡിവൈഎഫ്ഐ.
വെള്ളാപ്പളിയുടെ പരാമർശം പ്രതിഷേധാർഹമാണെന്നും ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശ്രീനാരായണ ധർമത്തിന് വിരുദ്ധമാണെന്നും ഡിവൈഎഫ്ഐ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ പരാമർശം തിരുത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ‍്യപ്പെട്ടു.
കഴിഞ്ഞ ദിവസമായിരുന്നു മാധ‍്യമപ്രവർത്തകനായ റഹീസ് റഷീദിനെ വെള്ളാപ്പള്ളി നടേശൻ തീവ്രവാദിയെന്നു വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെ വെള്ളാപ്പള്ളിക്കെതിരേ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര‍്യത്തിലാണ് വെള്ളാപ്പള്ളിയെ തള്ളി ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്.